മീഡിയവൺ ലുലു സ്റ്റാർ ഷെഫിന്റെ സോഹാറിലെ മത്സരങ്ങൾക്ക് വൻ വരവേൽപ്പ്
രണ്ടാം ഘട്ടം ഫെബ്രുവരി ഏഴിന് റൂവി ലുലുവിൽ

മസ്‌കത്ത്: ഒമാനിലെ സ്റ്റാർ ഷെഫിനെ തെരഞ്ഞെടുക്കാനായി മീഡിയവൺ ഒരുക്കിയ ലുലു സ്റ്റാർ ഷെഫിന്റെ സോഹാറിലെ മത്സരങ്ങൾക്ക് വൻ വരവേൽപ്പ്. മൂന്ന് വിഭാഗങ്ങളിലായി നാല്പതിലേറെ മത്സരാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. സ്റ്റാർ ഷെഫിന്റെ ഒമാനിലെ നാളത്തെ വേദി റൂവി ലുലുവാണ്.
സ്റ്റാർ ഷെഫ്, ജൂനിയർ ഷെഫ്, കേക്ക് ഡെക്കറേഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും എത്തിയവരെ കൊണ്ട് ലുലു സോഹാറിലെ മത്സര വേദി നിറഞ്ഞു കവിഞ്ഞിരുന്നു.
പാചകമത്സരം കൂടാതെ വരയിലും കളറിങ്ങിലും കഴിവ് തെളിയിക്കുന്ന കുട്ടികൾക്കായി ലിറ്റിൽ പിക്കാസോ, പാചക രംഗത്തെയും റസ്റ്ററന്റ് മേഖലയിലെയും സംശയങ്ങൾക്ക് ഷെഫ് പിള്ള മറുപടി നൽകുന്ന ഷെഫ് തിയറ്റർ തുടങ്ങി നിരവധി പരിപാടികളും ഒരുക്കിയിരുന്നു.
സെലിബ്രിറ്റി ഷെഫ് ഷെഫ് പിള്ളയുടെ ലൈവ് കുക്കിങ്ങും പരിപാടിയുടെ ഭാഗമായി നടന്നു. യുഎഇയിലും സൗദിയിലും മികച്ച സ്വീകാര്യത ലഭിച്ച മീഡിയവൺ സ്റ്റാർ ഷെഫ് ആദ്യമായാണ് സുൽത്താനേറ്റിലെത്തുന്നത്. ഒമാനിലെ സ്റ്റാർ ഷെഫിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഏഴിന് റൂവി ലുലുവിൽ നടക്കും.
Adjust Story Font
16