റാസൽഖൈമ ഭരണാധികാരിയുമായി ഒമാൻ സുൽത്താന്റെ കൂടിക്കാഴ്ച; നിരവധി വിഷയങ്ങൾ ചർച്ചയായി
ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഭരണാധികാരിക്കും പ്രതിനിധി സംഘത്തിനും അൽ ബറക കൊട്ടാരത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്
മസ്‌കത്ത്: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഭരണാധികാരിക്കും പ്രതിനിധി സംഘത്തിനും അൽ ബറക കൊട്ടാരത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ദൃഢമായ സാഹോദര്യ ബന്ധങ്ങളും ഒമാനി, ഇമാറാത്തി ജനതയുടെ പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന് സംയുക്ത ഉഭയകക്ഷി സഹകരണം, ഇരുപക്ഷത്തിനും താൽപര്യമുള്ള നിരവധി വിഷയങ്ങൾ എന്നിവ സുൽത്താനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Next Story
Adjust Story Font
16