ഒമാനിൽ സാധാരണ ടാക്സികൾക്ക് മീറ്റർ സംവിധാനം
ഒ ടാക്സി, യൂബർ, മുവാസലാത്ത് ടാക്സി, എയർ പോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് മീറ്റർ നിരക്കുകൾ ബാധകമായിരിക്കില്ല
ഒമാനിലെ ഓറഞ്ചും വെള്ളയും നിറത്തിലുള്ള സാധാരണ ടാക്സികൾക്ക് മീറ്റർ സംവിധാനം വരുന്നു.ടാക്സികൾക്ക് മീറ്റർ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായും വരും മാസങ്ങളിൽ ഇത് നിലവിൽ വരുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
ഒ ടാക്സി, യൂബർ, മുവാസലാത്ത് ടാക്സി, എയർ പോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് മീറ്റർ നിരക്കുകൾ ബാധകമായിരിക്കില്ല.ഒമാനിൽ നിരവധി തവണ മീറ്റർ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഒമാനിലെ ഭൂപ്രകൃതി ഉൾപ്പെടെ നിരവധി കാരണങ്ങളാൽ മീറ്റർ സംവിധാനം നടപ്പായിരുന്നില്ല. ഒമാനിൽ ടാക്സി യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ലൈൻ ടാക്സികളിലാണ് യാത്ര ചെയ്യുന്നത്.
ലൈൻ ടാക്സികളിൽ യാത്ര ചെയ്യുന്നത് താരതമ്യേന ചെലവും കുറഞ്ഞതാണ്. എന്നാൽ മീറ്റർ ടാക്സി നിലവിൽ വരുന്നതോടെ ലൈൻ ടാക്സികൾ നിലക്കുമോ എന്നാണ് കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരുടെ ആശങ്ക
Adjust Story Font
16