ഒമാൻ ടൂറിസം പ്രമോഷനൽ കാമ്പയിനുമായി പൈത്രക-ടൂറിസം മന്ത്രാലയം
സെപ്റ്റംബർ 12ന് തുടങ്ങിയ കാമ്പയിൻ 16വരെ തുടരും
ഒമാനിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ബ്രിട്ടനിലും ജർമനിയിലും പ്രമോഷനൽ കാമ്പയിനുമായി പൈത്രക-ടൂറിസം മന്ത്രാലയം. സെപ്റ്റംബർ 12ന് തുടങ്ങിയ കാമ്പയിൻ 16വരെ തുടരും.
ഇന്ത്യയിൽ അടുത്തിടെ നടന്ന കാമ്പയിനിന്‍റെ തുടർച്ചയുടെ ഭാഗമായാണ് ലണ്ടൻ, മാഞ്ചസ്റ്റർ, മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ പരിപാടികൾ നടത്തുന്നത്. കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിൽ നിന്ന് ടൂറിസം മേഖല കരകയറുന്ന സാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ലണ്ടനിൽനിന്നാണ് കാമ്പയിനിന് തുടക്കമായത്. ബ്രിട്ടനും ജർമനിയും സുൽത്താനേറ്റിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വിപണികളാണെന്ന് ടൂറിസം പ്രമോഷന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ അൽ ഹജ്‌രി പറഞ്ഞു.
കമ്പനികൾ, ഹോട്ടലുകൾ, എയർലൈനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിരവധി വർക്ക്ഷോപ്പുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. മാഞ്ചസ്റ്റർ, മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും ശിൽപശാലകൾ നടക്കും.ഒമാൻന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ഹൈക്കിങ്ങ്, ദയ്മാനിയത്ത് ദ്വീപുകളിൽ ഡൈവിങ് മറ്റുമാണ് കാമ്പയിനിലൂടെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്.
Adjust Story Font
16