ഒമാനിലെ ഇന്ത്യൻ എംബസി വഴി നാടണഞ്ഞത് 1000ത്തിലധികം ഇന്ത്യക്കാർ
ഒമാനിൽ സന്ദർശന വിസ അടക്കമുള്ളവയിലെത്തി കുടുങ്ങിപ്പോകുന്നവർ നിരവധിയാണ്
മസ്‌കത്ത്: കഴിഞ്ഞവർഷം ഒമാനിലെ ഇന്ത്യൻ എംബസി വഴി നാടണഞ്ഞത് 1000ത്തിലധികം ഇന്ത്യക്കാർ. തൊഴിൽ പ്രശ്‌നം അടക്കമുള്ള നിരവധി കാരണങ്ങളാൽ ഒമാനിൽ കുടുങ്ങിപ്പോയ പ്രവാസികളാണ് ഇന്ത്യൻ എംബസി വഴി നാടണഞ്ഞത്. ഒമാൻ ഗവൺമെൻറിന്റെ മികച്ച സഹകരണം കൊണ്ടാണ് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാൻ കഴിഞ്ഞതെന്നും അതിൽ ഒമാന് നന്ദി അറിയിക്കുകയാണെന്നും എംബസി അറിയിച്ചു. രാജ്യത്ത് തൊഴിൽ പ്രശ്‌നം അടക്കമുള്ള നിരവധി കാരണങ്ങളാൽ കുടുങ്ങിപ്പോയ ബാക്കിയുള്ളവർക്ക് സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഒമാനിൽ സന്ദർശന വിസ അടക്കമുള്ളവയിലെത്തി കുടുങ്ങിപ്പോകുന്നവർ നിരവധിയാണ്. പ്രധാനമായും സ്ത്രീകളാണ് ഇത്തരം കുടുക്കുകളിൽ പെടുന്നത്. ഇന്ത്യയിലെ ഏജൻറുകൾ വഴിയും മറ്റുമാണ് ഇവർ ഒമാനിലെത്തുന്നത്. തൊഴിൽ പ്രശ്‌നം അടക്കമുള്ള കാരണങ്ങളാൽ ഒമാനിൽ കുടുങ്ങിയ നിരവധി പേർ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ നാടണയുന്നുണ്ട്. ശമ്പളം ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാൽ എംബസിയെ സമീപിക്കുന്നവരും നിരവധിയാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
More than 1000 Indians were deported through the Indian Embassy in Oman
Adjust Story Font
16