Quantcast

ഒമാനിൽ കഴിഞ്ഞ വർഷം 4,000-ലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു

ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ നടന്നത് മസ്‌കത്ത് ഗവർണറേറ്റിലാണ്

MediaOne Logo

Web Desk

  • Updated:

    2023-09-13 19:43:59.0

Published:

13 Sep 2023 7:45 PM GMT

ഒമാനിൽ കഴിഞ്ഞ വർഷം 4,000-ലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു
X

മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം 4,000-ലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ നടന്നത് മസ്‌കത്ത് ഗവർണറേറ്റിലാണ് എന്നും റിപ്പോർട്ട്. ഒമാനിൽ ഏറ്റവും കൂടുതൽ തീ പിടിത്തങ്ങൾ നടന്നത് പാർപ്പിട കെട്ടിടങ്ങളിലാണ്. 1,345 അപകടങ്ങളാണ് പാർപ്പിട കെട്ടിടങ്ങളിൽ നടന്നത്.

ഗതാഗതം വഴി 930 തീപിടത്തങ്ങളുമുണ്ടായി. കാർഷിക സ്ഥാപനങ്ങളിലെ തീപിടിത്തം 408 ആണ്. 302 അപകടങ്ങൾ കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യുകയുണ്ടായി. മാലിന്യങ്ങളിൽനിന്ന് തീപിടിച്ചതുമായി ബന്ധപ്പെട്ട് 839 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.

234 അപകടങ്ങൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലൈനുകൾ, തൂണുകൾ എന്നിവയിൽനിന്നും സംഭവിച്ചു. സർക്കാർ സ്ഥാപനങ്ങൾ 50,ആരാധനാലയങ്ങൾ-എട്ട്, വ്യവസായ സ്ഥാപനങ്ങൾ 41 എന്നിങ്ങനെ തീ പിടിത്തങ്ങളുമുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിൻറെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ തീ പിടിത്തങ്ങൾ നടന്നത് മസ്‌കത്ത് ഗവർണറേറ്റിലാണ്. 1,307 സംഭവങ്ങളാണ് ഇതുമായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story