Quantcast

ഒമാനിൽ ഇതുവരെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത് 55,000ത്തിലധികമാളുകൾ

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

MediaOne Logo

Web Desk

  • Published:

    24 Dec 2021 9:18 AM GMT

ഒമാനിൽ ഇതുവരെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത് 55,000ത്തിലധികമാളുകൾ
X

മസ്‌കറ്റ്: ഒമാനിൽ ഇതുവരെ 55,000 ത്തിലധികം ആളുകൾ കോവിഡ്19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡിസംബർ 21 ചൊവ്വാഴ്‌ച വരെ രാജ്യത്ത് 3,123,613(93%) ആളുകളാണ് ഫസ്റ്റ് ഡോസ് കൊവിഡ്-19 വാക്‌സിനുകൾ എടുത്തിട്ടുള്ളത്. 2,898,331 (86%) പേരാണ് രണ്ട് ഡോസുകളും സ്വീകരിച്ചത്. 55,085 പേർക്ക് (2%) മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാൻ സാധിച്ചിട്ടുള്ളത്. ആകെ 6,077,029 ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

ഒമിക്രോൻ വകഭേദത്തിന്റ ദ്രുത​ഗതിയിലുള്ള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.

TAGS :

Next Story