Quantcast

ഒമാൻ വിമാനത്താവളങ്ങൾ വഴി ഈ വർഷം യാത്ര ചെയ്തത് 8.4 ദശലക്ഷത്തിലധികം പേർ

മസ്‌കത്ത് എയർപോർട്ട് ഒന്നാം സ്ഥാനത്ത്

MediaOne Logo

Web Desk

  • Published:

    15 Sep 2024 8:48 AM GMT

More than 8.4 million people traveled through Omans airports this year
X

മസ്‌കത്ത്: ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർധന. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 8.4 ദശലക്ഷത്തിലധികം പേരാണ് യാത്ര ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 9.3 ശതമാനം കൂടുതലാണ്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ഈ വർഷം ജൂലൈ വരെ 63,000ത്തിലധികം വിമാനങ്ങളിലായി ഒമാനിലെ എയർപോർട്ടുകളിലൂടെ 8.5 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്തിട്ടുണ്ട്. ഒമാനി യാത്രക്കാർ ഒന്നാം സ്ഥാനത്തും ഇന്ത്യക്കാർ രണ്ടാം സ്ഥാനത്തുമാണ്. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട് വഴിയാണ് കൂടുതൽ പേർ യാത്ര ചെയ്തത്. 7.57 ദശലക്ഷം യാത്രക്കാരാണ് മസ്‌ക്കത്ത് എയർപോർട്ട് തിരഞ്ഞെടുത്തത്.

ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 8.9% കൂടുതലാണ്. 5,975 വിമാനങ്ങളിലായി 8,27,486 യാത്രക്കാരുമായി സലാല എയർപോർട്ട് രണ്ടാം സ്ഥാനത്തുണ്ട്. 384 വിമാനങ്ങളിലായി 45,126 യാത്രക്കാർ സുഹാർ എയർപോർട്ട് വഴി യാത്ര ചെയ്തു. 362 വിമാനങ്ങൾ വഴി 34,788 യാത്രക്കാർ ദുക്ം എയർപോർട്ട് വഴിയും സഞ്ചരിച്ചു.

TAGS :

Next Story