മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരിൽ കൂടുതലും ഇന്ത്യക്കാർ
ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ 30,45,519 യാത്രക്കാരാണ് ഈ കാലയളവിൽ ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണത്തിൽ 94 ശതമാനം വർധനവുണ്ട്.
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഈ വർഷം മെയ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1,25,671 ഇന്ത്യക്കാരാണ് ഈ വർഷം മെയ് അവസാനം വരെ മസ്‌കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഒമാനിലെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 2022 മേയ് അവസാനം വരെ 135 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ടിലുണ്ട്.
ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ 30,45,519 യാത്രക്കാരാണ് ഈ കാലയളവിൽ ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണത്തിൽ 94 ശതമാനം വർധനവുണ്ട്. മസ്‌കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ 113 ശതമാനം വർധനവുണ്ടായി. ഈ വർഷം മേയ് അവസാനം വരെ 20,640 അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഉണ്ടായത്. ഒമാനിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 175 ശതമാനം വർധനവാണ് ഉണ്ടായത്. സലാലയിലെ ഖരീഫ് സീസൺ ആസ്വദിക്കാൻ സലാല എയർപോർട്ട് വഴി യാത്ര ചെയ്തത് മൂന്ന് ലക്ഷത്തിലേറെ യാത്രക്കാർ. ജൂൺ മുതൽ ആഗസ്റ്റ് 13 വരെ 3,15,000 യാത്രക്കാർ എത്തിയതായാണ് കണക്ക്.
Adjust Story Font
16