മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്: റസിഡൻസ് കാർഡ് സേവനങ്ങൾ 18നും 25നും ഉണ്ടായിരിക്കില്ല
18ന് ഒമാന് പുറത്തുള്ള പൗരന്മാരുടെ വോട്ടിങ്ങും 25ന് ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ് നടക്കുന്നത്
മസ്‌കത്ത്: മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 18നും 25നും റസിഡൻസ് കാർഡുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പുതിയ കാർഡുകൾ നൽകൽ, കാലാവധി കഴിഞ്ഞവ പുതുക്കൽ, കളഞ്ഞുപോയ കാർഡുകൾക്ക് പകരം നൽകൽ എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടാകില്ല.
18ന് ഒമാന് പുറത്തുള്ള പൗരന്മാരുടെ വോട്ടിങ്ങും 25ന് ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ് നടക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട്‌സ് ആൻഡ് സിവിൽ സ്റ്റാറ്റസ്മായി ബന്ധപ്പെട്ട സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാണ്.
Next Story
Adjust Story Font
16