Quantcast

വിപുലമായ വിനോദ സൗകര്യങ്ങള്‍ ഒരുക്കാന്‍ മസ്‌കത്ത് നഗരസഭ

MediaOne Logo

Web Desk

  • Published:

    16 May 2022 2:58 AM GMT

വിപുലമായ വിനോദ സൗകര്യങ്ങള്‍ ഒരുക്കാന്‍ മസ്‌കത്ത് നഗരസഭ
X

മസ്‌കത്ത് നഗരത്തിന് ഉണര്‍വ് നല്‍കാന്‍ പുതിയ പദ്ധതികളുമായി മസ്‌കത്ത് നഗരസഭ രംഗത്ത്. മസ്‌കറ്റ് ഗവര്‍ണറേറ്റ് വികസിപ്പിക്കുന്നതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ഒരുങ്ങുന്നത്.

മസ്‌കത്തിലെ റിയാം പ്രദേശത്ത് പര്‍വത നടപ്പാത, തെരുവ് കച്ചവടക്കാര്‍ക്കായി പ്രത്യേക സ്ഥലമൊരുക്കല്‍, ബൗഷര്‍ വിലയാത്തിലെ അല്‍-മിസ്ഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഉള്‍ ഭാഗങ്ങളിലേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് നഗരത്തിന് പുതുജീവനേകാന്‍ നഗരസഭ തയറാക്കിയിരിക്കുന്നത്. ഇവയ്ക്ക് ടെന്‍ഡര്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

നേരത്തെ മസ്‌കത്ത് മുനിസിപ്പാലിറ്റി സുവര്‍ണ ജൂബിലി നടപ്പാത പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സീബ് വിലായത്തില്‍ 84,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ് പദ്ധതി. മസ്‌കത്ത് ഗവര്‍ണറേറ്റ് വികസിപ്പിക്കുന്നതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ഒരുങ്ങുന്നത്. ഈ വര്‍ഷത്തിന്റെ മധ്യത്തില്‍ പദ്ധതിയുടെ ആദ്യ ഘട്ട പ്രവള്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അടുത്ത വര്‍ഷം ഏപ്രിലിലോടെ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

TAGS :

Next Story