Quantcast

മസ്കത്ത്- അബൂദബി ബസ് സർവീസിന് പ്രിയമേറുന്നു: രണ്ട് മാസത്തിനുള്ളിൽ 7000 യാത്രികർ

കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവീസുകൾ മുവാസലാത്ത് നിർത്തിവച്ചിരുന്നു. ഇതാണ് ഒക്ടോബറിൽ പുനഃരാംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    19 Dec 2023 6:52 PM GMT

Muscat-Abu Dhabi bus service gains popularity
X

മസ്കത്ത്: ഒമാന്റെ ദേശീയ ഗതാ​ഗത കമ്പനിയായ മുവാസലാത്തിന്റെ മസ്കത്ത്- അബൂദബി ബസ് സർവീസിന് പ്രിയമേറുന്നു. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കത്ത്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയത്.

മസ്കത്ത്- അബൂദബി ബസ് സർവീസ് പുനഃരാംഭിച്ച ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കണക്കാണിതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 5000 ആളുകൾ നവംബറിലാണ് യാത്ര ചെയ്തത്. കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവീസുകൾ മുവാസലാത്ത് നിർത്തിവച്ചിരുന്നു. ഇതാണ് ഒക്ടോബറിൽ പുനഃരാംഭിച്ചത്.

എന്നാൽ, ദുബൈയിലേക്ക് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. മസ്കത്ത്- ബുറൈമി- അൽഐൻ വഴി അബൂദബിയിൽ എത്തിചേരുന്ന രീതിയിലാണ് റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആണ്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.

ഒമാനിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ജോലി വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നടപ്പിൽ വന്നതോടെയാണ് മസ്കത്തിൽ നിന്ന് യു.എ.ഇയിലേക്ക് സർവീസ് നടത്തുന്ന മുവാസലത്ത് ബസിൽ തിരക്കേറി തുടങ്ങിയത്. നിലവിൽ യു.എ.ഇയിലേക്ക് സ്വകാര്യ ബസ് കമ്പനി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ യാത്രക്കാർക്ക് വിസ മാറാൻ കഴിയാത്തതാണ് മുവാസലാത്തിൽ തിരക്ക് വർധിക്കാൻ കാരണം.

TAGS :

Next Story