മസ്കത്ത് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫ്; വിജയികൾ പ്രവാസി മലയാളികള്‍
നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 80ലക്ഷം രൂപ തൃശൂർ ചേലക്കോട് സ്വദേശി സണ്ണി ജോർജിന് ലഭിച്ചു
മസ്കത്ത് ഡ്യൂട്ടി ഫ്രീ "ക്യാഷ് റാഫിൽ" നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഇത്തവണ വിജയികൾ മൂന്ന് പേരും പ്രവാസി മലയാളികളാണ്. കഴിഞ്ഞ 20 വർഷമായി മസ്കത്ത് ഡ്യൂട്ടിഫ്രീ റാഫിൽ നറുക്കെടുപ്പ് നടത്തിവരുന്നു.
മസ്കത്ത് ഇൻറർനാഷണൽ എയർപോർട്ട് ലോഞ്ചിൽ വെച്ച് സർക്കാർ പ്രതിനിധികളുടെയും മസ്കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ൃ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 80ലക്ഷം രൂപ തൃശൂർ ചേലക്കോട് സ്വദേശി സണ്ണി ജോർജിന് ലഭിച്ചു.
രണ്ടാം സമ്മാനം 20 ലക്ഷം രൂപ തിരുവനന്തപുരം മണക്കാട് സ്വദേശി ഫൈസൽ ബഷീറും മൂന്നാം സമ്മാനം 8 ലക്ഷം രൂപ കൊല്ലം മുണ്ടക്കൽ സ്വദേശി അജി രാജാഗോപാലും കരസ്ഥമാക്കി. മസ്കത്ത് ഡ്യൂട്ടിഫ്രീ യുടെ ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സിഇഒ റിനാറ്റ് വിജയികൾക്കുള്ള സമ്മാനതുക കൈമാറി. ചടങ്ങിൽ മസ്കത്ത് ഡ്യൂട്ടിഫ്രീ ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. റാഫിൽ കൂപ്പൺ മസ്കത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിലുടയും ഡ്യൂട്ടി ഫ്രീ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി വാങ്ങാമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16