Quantcast

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പ്: വിജയികൾ മൂന്ന് പേരും പ്രവാസി മലയാളികൾ

ഒന്നാം സമ്മാനമായ 100,000 ഡോളർ ലഭിച്ചത് മലപ്പുറം സ്വദേശി അഭിജിത്തിന്

MediaOne Logo

Web Desk

  • Published:

    13 Jun 2024 6:24 PM GMT

Muscat Duty Free Cash Raffle Draw: Three winners are non-resident Malayalis
X

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഏഴുപതാം ക്യാഷ് റാഫിൽ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഇത്തവണയും പ്രവാസി മലയാളികളാണ് വിജയികൾ. കഴിഞ്ഞ 21 വർഷമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ റാഫിൽ നറുക്കെടുപ്പ് നടത്തിവരുന്നു. മസ്‌കത്ത് ഇൻറർനാഷണൽ എയർപോർട്ട് ലോഞ്ചിൽ വെച്ച് ഗവൺമെൻറ് പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഏഴുപതാം മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 100,000 ഡോളർ ലഭിച്ചത് മലപ്പുറം സ്വദേശി അഭിജിത്തിന് ആണ്. നറുക്കെടുപ്പിലെ രണ്ടാം സമ്മാനം 15,000 ഡോളർ ജേക്കബ് കിഷനും മൂന്നാം സമ്മാനം 10,000 ഡോളർ നൗഫൽ മടപ്പാട്ട് കരസ്ഥമാക്കി.

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ യുടെ ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സിഇഒ റിനാറ്റ് വിജയിക്കുള്ള സമ്മാനതുക കൈമാറി. ചടങ്ങിൽ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. നറുക്കെടുപ്പിലെ ഭാഗ്യശാലികളെ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ സിഇഒ റെനാറ്റ് അഭിനന്ദിച്ചു. യാത്രക്കായോ അല്ലാതെയോ മസ്‌കത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തുമ്പോഴും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റ് വഴി ഓൺലൈനായും റാഫിൽ കൂപ്പൺ വാങ്ങാമെന്നും അധികൃതർ അറിയിച്ചു.



TAGS :

Next Story