Quantcast

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പ്: ഇത്തവണയും വിജയി പ്രവാസി മലയാളി

സുധീർ തൊട്ടിയിലിനാണ് 100,000 യു.എസ് ഡോളർ ക്യാഷ് പ്രൈസ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    19 April 2024 6:53 AM GMT

Muscat Duty Free Cash Raffle Draw: This time again the winner is a non-resident Malayali
X

മസ്‌കത്ത്: മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പിൽ ഇത്തവണയും വിജയി പ്രവാസി മലയാളി. സുധീർ തൊട്ടിയിലിനാണ് 100,000 യു.എസ് ഡോളർ ക്യാഷ് പ്രൈസ് ലഭിച്ചത്. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ 69ാം 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിലാണ് സുധീറിനെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ 21 വർഷമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ റാഫിൽ നറുക്കെടുപ്പ് നടത്തിവരുന്നുണ്ട്.

മസ്‌കത്ത് ഇൻറർനാഷണൽ എയർപോർട്ട് ലോഞ്ചിൽ വെച്ച് സർക്കാർ പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മസ്‌കത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തിലെ യാത്രക്കിടെ സുധീറെടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. 15 വർഷമായി ഒമാനിൽ കഴിയുന്ന സുധീർ ഇപ്പോൾ കോഫി ഷോപ്പിലാണ് ജോലി ചെയ്യുന്നത്.

മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സിഇഒ റിനാറ്റ് വിജയിക്കുള്ള സമ്മാനത്തുക കൈമാറി. ചടങ്ങിൽ മസ്‌കത്ത് ഡ്യൂട്ടിഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. 69ാം നറുക്കെടുപ്പിലെ ഭാഗ്യശാലിയായ സുധീറിനെ മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ സിഇഒ റെനാറ്റ് അഭിനന്ദിച്ചു.

'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ സ്ഥിരം ആയി മലയാളികൾ വിജയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ പ്രതിനിധീകരിച്ച് റാം കുമാർ പറഞ്ഞു. യാത്രക്കായോ അല്ലാതെയോ മസ്‌കത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തുമ്പോഴും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയും റാഫിൽ കൂപ്പൺ വാങ്ങാമെന്നും അധികൃതർ അറിയിച്ചു.



TAGS :

Next Story