ലോകത്തിലെ ഏറ്റവും മനോഹര രാത്രി നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് മൂന്നാമത്
ട്രാവൽബാഗ് വെബ്സൈറ്റാണ് 2024ലെ പട്ടിക തയ്യാറാക്കിയത്

2024ലെ ലോകത്തിലെ ഏറ്റവും മനോഹര രാത്രി നഗരങ്ങളുടെ പട്ടികയിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തും. ട്രാവൽബാഗ് വെബ്‌സൈറ്റ് തയ്യാറാക്കിയ പട്ടികയിൽ നഗരം മൂന്നാമതാണ്. സൂര്യാസ്തമയത്തിനുശേഷം അവിശ്വസനീയമാംവിധം മനോഹരമാകുന്ന ഈ നഗരം എല്ലാവരും ബക്കറ്റ് ലിസ്റ്റിൽ ചേർക്കേണ്ടതാണെന്നും വെബ്‌സൈറ്റ് അഭിപ്രായപ്പെട്ടു.
29.9 എന്ന കുറഞ്ഞ പ്രകാശ മലിനീകരണം കാരണം, നഗരമധ്യത്തിൽ പോലും രാത്രിയിൽ നക്ഷത്രങ്ങളെ എളുപ്പത്തിൽ കാണാൻ കഴിയുമെന്നും പറഞ്ഞു. വളഞ്ഞ ആകൃതിയിലുള്ള കടൽതീരം വെള്ളത്തിൽ നിന്ന് ചന്ദ്രപ്രകാശം പ്രതിഫലിപ്പിക്കാൻ അനുവദിക്കുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി മസ്‌കത്തിനെ മാറ്റുന്നുവെന്നും ചൂണ്ടിക്കാട്ടി. കടലിനടുത്തുള്ള മനോഹര നഗര കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാനാകുന്നുവെന്നും പറഞ്ഞു.
യുഎഇയിലെ ദുബൈയാണ് പട്ടികയിലെ ആദ്യ നഗരം. ജപ്പാനിലെ ടോക്കിയോയാണ് രണ്ടാമത്. സിംഗപ്പൂർ, ഹിരോഷിമ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
Adjust Story Font
16