Quantcast

മസ്‌കത്ത് കെഎംസിസി സസ്‌നേഹം കോഴിക്കോട് സീസൺ 2, ഡിസംബർ 20ന്

ഫുട്‌ബോൾ ടൂർണമെന്റും ഫാമിലി ഫെസ്റ്റും മബേല മസ്‌കത്ത് മാളിന് സമീപമുള്ള അൽ ശാദി ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    18 Dec 2024 10:47 AM GMT

Muscat KMCC Sasneham Kozhikode Season 2 on 20th December
X

മസ്‌കത്ത്: മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സസ്‌നേഹം കോഴിക്കോട് സീസൺ 2, എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റും ഫാമിലി ഫെസ്റ്റും ഡിസംബർ 20ന് വൈകുന്നേരം നാല് മണി മുതൽ മബേല മസ്‌കത്ത് മാളിന് സമീപമുള്ള അൽ ശാദി ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള മസ്‌കത്ത് ഫുട്‌ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 16 ടീമുകളാണ് ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും.

ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിന്റെ മറുവശത്ത് ഒമാനിലെ പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫാമിലി ഫെസ്റ്റും കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി രജിട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ മണി എക്‌സ്‌ചേഞ്ചുമായി സഹകരിച്ചാണ് രജിസ്‌ട്രേഷൻ ക്യാമ്പ്. അതിനായി ആവശ്യമായ പാസ്‌പോർട്ട് ഫ്രണ്ട് പേജ് (സെൽഫ് അറ്റെസ്റ്റഡ്), പാസ്‌പോർട്ട് അഡ്രസ് പേജ് (സെല്ഫ് അറ്റെസ്റ്റഡ്), ഫോട്ടോ, ഒമാൻ ഐഡി കാർഡ് കോപ്പി (ഫ്രണ്ട് ആൻഡ് ബാക്ക്) (സെൽഫ് അറ്റെസ്റ്റഡ്), ആധാർ കാർഡ് കോപ്പി (സെൽഫ് അറ്റെസ്റ്റഡ്) എന്നി രേഖകൾ കൊണ്ടുവരേണ്ടതാണ്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറോളം സ്ത്രീകൾ പങ്കെടുക്കുന്ന മൈലാഞ്ചി ഫെസ്റ്റാണ് പരിപാടിയുടെ മറ്റൊരു ആകർഷണം. രണ്ട് പേരടങ്ങുന്ന ടീമുകൾ ആയിട്ടാണ് മൈലാഞ്ചി ഫെസ്റ്റ് നടക്കുന്നത്. +96894561022 എന്ന നമ്പറിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്ന ഒമാനിലെ ഏതൊരു മലയാളിക്കും മൈലാഞ്ചി ഫെസ്റ്റിൽ പങ്കെടുക്കാവുന്നതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി ആകർഷകമായ വിനോദ - കായിക മത്സങ്ങളും നടക്കും.

ജാതി മത രാഷ്ട്രിയ ഭേതമന്യേ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സയ്യിദ് എകെകെ തങ്ങൾ, കരീം പേരാമ്പ്ര, റംഷാദ് താമരശേരി, ഷാഫി ബേപ്പൂർ എന്നിവർ പങ്കെടുത്തു.

TAGS :

Next Story