ഭക്ഷ്യസുരക്ഷാ പരിശോധനയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
ആഗസ്റ്റ് 29 വരെയുള്ള കാമ്പയിനിൽ ഇൻസ്‌പെക്ടർമാർ 200 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധിക്കും
മസ്‌കത്ത്: ഭക്ഷണം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതും കർശനമായ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ പരിശോധന. ആരോഗ്യ കാര്യ ഡയറക്ടറേറ്റ് ജനറൽ മുഖേന സീബ്, ബൗഷർ, മുത്ര എന്നിവിടങ്ങളിലെ ഭക്ഷണശാലകളും കഫേകളിലുമായി പരിശോധന കാമ്പയിൻ ആരംഭിച്ചു. ആഗസ്റ്റ് 25 മുതൽ തുടങ്ങിയ കാമ്പയിൻ ആഗസ്റ്റ് 29 വരെയാണ് നടക്കുക. കഫേകളും റെസ്റ്റോറന്റുകളുമടക്കം 200 ഭക്ഷ്യ സ്ഥാപനങ്ങൾ ഇൻസ്‌പെക്ടർമാർ സന്ദർശിക്കും.
Next Story
Adjust Story Font
16