കെ.എസ്.കെ സലാലക്ക് പുതിയ ഭാരവാഹികൾ
പ്രസിഡന്റായി ഫിറോസ് കുറ്റ്യാടിയെ തിരഞ്ഞെടുത്തു

സലാല: സലാലയിലെ കോഴിക്കോട് സൗഹൃദ കൂട്ടത്തിന് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി ഫിറോസ് കുറ്റ്യാടിയെ തിരഞ്ഞെടുത്തു. എ.പി കരുണനാണ് ജനറൽ സെക്രട്ടറി, എം.കെ. ദാസൻ ട്രഷററുമാണ്. ഹാരിസ്, ദീപക് കുമാർ (വൈസ്:പ്രസി.) പ്രജിത്ത് പയ്യോളി, മധു വടകര (സെക്രട്ടറിമാർ).
സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേർന്ന ജനറൽ ബോഡിയിൽ ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഡോ. ഷാജി പി ശ്രീധർ ഉദ്ഘാടനം ചെയ്തു. രാജൻ നരിപ്പറ്റ, ഹുസൈൻ കാച്ചിലോടി, ദീപക് കുമാർ എന്നിവർ സംസാരിച്ചു.
Next Story
Adjust Story Font
16