കോവിഡ് വ്യാപനം : ഒമാനിൽ വീണ്ടും രാത്രിയാത്രാ വിലക്ക്
രാത്രി എട്ട് മുതൽ പുലർച്ചെ നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ വീണ്ടും രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തി. ജൂൺ 20 ഞായറാഴ്ച മുതൽ യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. രാത്രി എട്ട് മുതൽ പുലർച്ചെ നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടുകയും വേണം. ഹോം ഡെലിവറിക്ക് വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ യാത്രാ വിലക്ക് പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മർദത്തിലാണെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.
Adjust Story Font
16