Quantcast

ഒമാനിൽ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ ആവശ്യമായ ലബോറട്ടറി പരിശോധനകൾ ലഭ്യമാണെന്നും വൈറസിനെ നേരിടുന്നതിന് സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    18 Aug 2024 8:45 PM GMT

ഒമാനിൽ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
X

മസ്‌കത്ത്: ഒമാനിൽ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആഗോള തലത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒമാൻ എം പോക്സ് കേസുകളിൽ നിന്ന് മുക്തമാണെന്നും സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവന്റ് ആന്റ് എമർജൻസി കേസ് മാനേജ്മെന്റ് വിഭാഗം അറിയിച്ചു. എം പോക്സ് വൈറസിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എം പോക്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഒമാനിൽ ആവശ്യമായ ലബോറട്ടറി പരിശോധനകൾ ലഭ്യമാണെന്നും വൈറസിനെ നേരിടുന്നതിന് സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായും പ്രസക്തമായ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും തുടരുന്ന ഏകോപനത്തിന് ഊന്നൽ നൽകുന്നുതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എം പോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ മേഖലയിൽ ഇതുവരെ എം പോക്സ് പിടിപെട്ട 517 പേർ മരണപ്പെട്ടു. നിലവിൽ 13 രാജ്യങ്ങളിലാണ് എം പോക്സ് റിപോർട്ട് ചെയ്തിട്ടുള്ളത്. ജി.സി.സി രാഷ്ട്രങ്ങൾ എം പോക്സ് മുക്തമാണെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.


TAGS :

Next Story