ഒഐസിസി സലാല രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
ഒഐസിസി സലാല രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. പ്രസിഡന്റ് സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ സ്വകാര്യ വസതിയിൽ ആയിരുന്നു പരിപാടി നടന്നത്.
ഇന്ത്യൻ ജനതയുടെ നിറകുടമായിരുന്ന അകാലത്തിൽ പൊലിഞ്ഞുപോയ രാജീവ്ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. പുഷ്പാർച്ചനയും നടത്തി. ശ്രീകുമാർ പാലാഴി, മധുകേളോത്, ബാലകൃഷ്ണൻ നമ്പ്യാർ ജസ്റ്റിൻ അരിനല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ സ്വാഗതവും ദീപക് മോഹൻദാസ് നന്ദിയും പ്രകാശിച്ചു.
Next Story
Adjust Story Font
16