ഒമാൻ 53ാം ദേശീയദിനം: ലോഗോ പുറത്തിറക്കി
സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ലോഗോയിലുള്ളത്
ഒമാൻ 53-ാം ദേശീയദിനാഘോഷത്തിൻറെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ലോഗോയിലുള്ളത്. വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്രസ്ഥാനം. സമൂഹം, സ്ഥിരത, മികവ്, ഭാവി എന്നിവയെല്ലാം അർഥമാക്കുന്നതാണ് ലോഗോ. നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം നടക്കുക.
Next Story
Adjust Story Font
16