ഒമാൻ എയർ കേരള സെക്ടറുകളിൽ സർവീസ് വർധിപ്പിക്കുന്നു
ഒക്ടോബര്‍ മുതല്‍ തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ്
ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ കേരള സെക്ടറുകളിലേക്ക് സർവീസ് വർധിപ്പിക്കുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഒമാൻ എയർ ഉൾപ്പെടെ വിവിധ ഗൾഫ് വിമാന കമ്പനികളും സർവീസിന് തുടക്കം കുറിക്കുന്നത്.
ഒക്ടോബർ മുതൽ മസ്‌കത്ത്-തിരുവന്തപുരം റൂട്ടിൽ പ്രതിദിന സർവീസ് ആണ് ഒമാൻ എയർ ആരംഭിക്കുന്നത്. നിലവിൽ മസ്‌കത്തിൽ നിന്നും കണക്ഷൻ സർവീസുകൾ വഴി എയർ ഇന്ത്യയുമായി സഹകരിച്ച് തിരുവനന്തപുരത്തേക്ക് ഒമാൻ എയർ യാത്രാ സൗകര്യമൊരുക്കുന്നുണ്ട്.
152 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ. എന്നാൽ, നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ ഒക്ടോബറിൽ 64 റിയാലിന് വരെ ടിക്കറ്റ് ലഭിക്കും. നിലവിൽ മസ്‌കത്തിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് ഒമാൻ എയർ സർവീസുകൾ നടത്തിവരുന്നത്.
തിരുവനന്തപുരത്തേക്ക് മസ്‌കത്തിൽ നിന്നും ഒമാൻ എയർ കൂടി എത്തുന്നതോടെ തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും. നിലവിൽ മസ്‌കത്തിൽ നിന്നും സലാം എയറും എയർ ഇന്ത്യ എക്‌സ്പ്രസും മാത്രമാണ് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. ഒക്ടോബര്‍ മുതല്‍ സലാം എയര്‍ കോഴിക്കോട് സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16