22 റിയാലിന് നാട്ടിൽ പോകാം...; ഒമാൻ എയർ ഏകദിന ഫ്‌ളാഷ് സെയിൽ ഇന്ന്
കോഴിക്കോടും തിരുവനന്തപുരവുമടക്കം അഞ്ചിടങ്ങളിലേക്ക് നിരക്കിളവ്
മസ്‌കത്ത്: 22 ഒമാൻ റിയാലിന് നാട്ടിൽ പോകാൻ അവസരമൊരുക്കി ഒമാൻ എയർ ഏകദിന ഫ്‌ളാഷ് സെയിൽ ഇന്ന്. കോഴിക്കോടും തിരുവനന്തപുരവുമടക്കം അഞ്ചിടങ്ങളിലേക്കാണ് നിരക്കിളവുള്ളത്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് ഓഫർ നിരക്കിൽ യാത്ര ചെയ്യാനാകുക. എന്നാൽ ടിക്കറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യണം.
തിരഞ്ഞെടുത്ത ഇക്കണോമി ക്ലാസ് സീറ്റുകളിലാണ് ഓഫർ ലഭ്യമാകുക. 30 കിലോ ലഗോജടക്കം വൺവേ, റിട്ടേൺ ഫ്‌ളൈറ്റുകൾക്ക് ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അമ്മാൻ, ദമ്മാം, കറാച്ചി എന്നിവിടങ്ങളിലേക്കും ഓഫറുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കറാച്ചി, ദമ്മാം എന്നിവിടങ്ങളിലേക്ക് വൺവേ 22 റിയാലും റിട്ടേണടക്കം 59 റിയാലുമാണ് നിരക്ക്. അമ്മാനിലേക്ക് വൺവേ 42 റിയാലും റിട്ടേണടക്കം 119 റിയാലുമാണ്.
ആഭ്യന്തര മേഖല ഒഴികെ ഒമാൻ എയർ നെറ്റ്വർക്കിലെ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിൽ ഓഫർ ലഭിക്കും. ഇന്റർലൈൻ പങ്കാളികൾക്കും കോഡ്ഷെയർ ഫ്‌ളൈറ്റുകൾക്കും ഓഫർ ബാധകമല്ല. സംശയങ്ങൾക്ക് ഒമാൻ എയർ കോൾ സെന്ററുമായി ബന്ധപ്പെടാം. നമ്പർ: + 968 2453 1111
Adjust Story Font
16