ബഹ്റൈനിലേക്കും ദോഹയിലേക്കും സർവീസുകൾ വർധിപ്പിപ്പ് ഒമാൻ എയർ


വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ബഹ്റൈനിലേക്കും ദോഹയിലേക്കും സർവീസുകൾ വർധിപ്പിപ്പ് ഒമാൻ എയർ. ഈ മാസം മുതൽ മസ്‌കത്തിനും ബഹ്റൈനുമിടയിൽ ആഴ്ചയിൽ 11 ഫ്‌ളൈറ്റുകൾ സർവിസ് നടത്തും. ജൂൺ 24മുതൽ ദോഹയിലേക്കുളള്ള സർവിസ് നിലവിലുള്ള 21ൽനിന്ന് 35 ആയും ഉയർത്തും.
ബിസിനസ് യാത്രകൾ, വാരാന്ത്യ അവധികൾ തുടങ്ങിയവ തടസമില്ലാതെ ആസൂത്രണം ചെയ്യാൻ അതിഥികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവിസുകൾ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ജി.സി.സിയിലെ പ്രധാന നഗരങ്ങളുമായി മസ്‌കത്തിനെ ബന്ധിപ്പിക്കുന്നതിനായി ഒമാൻ എയർ ദുബായിലേക്ക് ആഴ്ചയിൽ 35 വിമാനങ്ങളും റിയാദിലേക്കും ജിദ്ദയിലേക്കും 21ഉം കുവൈത്തിലേക്ക് 14 വിമാനങ്ങളും സർവിസ് നടത്തുന്നുണ്ട്.
Next Story
Adjust Story Font
16