Quantcast

ഒ​മാ​ൻ-​അ​ജ്മാ​ൻ ബ​സ് സ​ർ​വി​സി​ന് തു​ട​ക്കം, ദി​വ​സേ​ന ര​ണ്ട് സ​ർ​വി​സു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്

പ്രമുഖ ​ഗതാ​ഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്

MediaOne Logo

Web Desk

  • Published:

    3 March 2025 4:16 PM

ഒ​മാ​ൻ-​അ​ജ്മാ​ൻ ബ​സ് സ​ർ​വി​സി​ന് തു​ട​ക്കം, ദി​വ​സേ​ന ര​ണ്ട് സ​ർ​വി​സു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്
X

മസ്കത്ത്: ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ​ഗതാ​ഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാ​ഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്. അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ​ഗതാ​ഗത കമ്പനിയാണ് അൽ ഖഞ്ചരി. ഒമാനിലെ ദുകം ​ഗവർണറേറ്റിലേക്കും റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കും അൽ ഖഞ്ചരി സർവീസ് നടത്തുന്നുണ്ട്. ഉംറ അടക്കമുള്ള ആവശ്യങ്ങൾക്ക് മക്കയിലും മദീനയിലും പോകുന്നവർ മസ്കത്തിൽ നിന്നും റിയാദിലേക്കുള്ള ഖഞ്ചരി ബസ് സർവീസുകൾ ധാരാളമായി ഉപയോ​ഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ റൂട്ടുകളിൽ തിരക്കും വർധിച്ചിട്ടുണ്ട്.

അതേസമയം, അജ്മാൻ സർവീസുകൾ ആരംഭിച്ചത് അജ്മാൻ വഴി ദുബൈയിലേക്ക് പോകുന്നവർക്ക് അനു​ഗ്രഹമാണ്. ദുബൈയിൽ ടൂറിസ്റ്റ് വിസ നിയമങ്ങൾ കർശനമാക്കിയതോടെ മറ്റു എമിറേറ്റുകൾ വഴി ദുബൈയിലേക്ക് പോകുന്നവരും നിരവധിയാണ്. ഒമാനിൽ നിന്നുളള ഇത്തരം യാത്രക്കാർക്ക് അജ്മാൻ സർവീസ് ഏറെ ഉപകാരപ്പെടും.

TAGS :

Next Story