Quantcast

ഡ്രോൺ രജിസ്ട്രേഷന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സംവിധാനിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഒമാൻ

MediaOne Logo

Web Desk

  • Updated:

    24 Feb 2025 4:07 PM

Published:

24 Feb 2025 4:06 PM

ഡ്രോൺ രജിസ്ട്രേഷന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സംവിധാനിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഒമാൻ
X

മസ്‌കത്ത്: ഡ്രോൺ രജിസ്‌ട്രേഷന് ഡിജിറ്റൽ പ്ലാറ്റ്ഫോം സംവിധാനിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഒമാൻ. ഡ്രോൺ ഉപയോഗിക്കുന്നവരുടെ രജിസ്‌ട്രേഷനായി 'സെർബ്' പ്ലാറ്റ്‌ഫോം അടുത്തിടെയാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 'സെർബ്' ഡ്രോൺ ഉപയോഗത്തെ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വിനോദ ആവശ്യങ്ങൾക്കുൾപ്പെടെ ഡ്രോണുകൾ ഉപയോഗിക്കുന്നവർ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണം. ഇതുവഴി ലൈസൻസ് നേടാനും സാധിക്കും. ഡ്രോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും 'സെർബ്' പ്ലാറ്റ്‌ഫോമിലെ രജിസ്‌ട്രേഷൻ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

250 ഗ്രാമിൽ കൂടുതൽ ഭാരമില്ലാത്ത, ചിത്രമെടുക്കുന്ന ഉപകരണമോ ഡാറ്റാ ശേഖരണത്തിനുള്ള സെൻസറുകളോ ഇല്ലാത്തവയും ഇതേ സവിശേഷതകളുള്ള കളിപ്പാട്ട ഡ്രോണുകളും കെട്ടിടത്തിനകത്ത് ഉപയോഗിക്കാനും അനുമതി വേണ്ട. ഒരു വർഷത്തേക്കാണ് ലൈസൻസ് നൽകുക. അപേക്ഷകന് 18 വയസ്സ് പൂർത്തിയാകണം. ലൈസൻസില്ലാതെ പറത്തിയാൽ 500 റിയാൽ ആണ് പിഴ. രാജ്യത്ത് സുരക്ഷിതമല്ലാത്ത രീതിയിൽ ഡ്രോണുകൾ ഉപയോഗിച്ചാൽ 600 ഒമാനി റിയാൽ വരെ പിഴയൊടുക്കേണ്ടി വരും. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെ ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, ഒമാനിൽ വാണിജ്യ ആവശ്യങ്ങൾക്കോ സർക്കാർ പദ്ധതികൾക്കോ ഡ്രോണുകൾ ഉപയോഗിക്കുന്നവർ സിവിൽ ഏവിയേഷൻ വിഭാഗം അംഗീകരിച്ച ഏതെങ്കിലും ട്രെയ്നിംഗ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയിരിക്കണം

TAGS :

Next Story