Quantcast

ഒമാനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിച്ച് സ്മാർട്ട് മൊബിലിറ്റി സേവന പരീക്ഷണം ആരംഭിച്ചു

ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയവും നോളജ് ഒയാസിസ് മസ്‌കത്തും ചേർന്നാണ് ഈ പരീക്ഷണം ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    16 Jun 2024 8:07 AM GMT

ഒമാനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിച്ച് സ്മാർട്ട് മൊബിലിറ്റി സേവന പരീക്ഷണം ആരംഭിച്ചു
X

മസ്‌കത്ത്: ഒമാനിൽ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രയ്ക്കും പ്രോത്സാഹനം നൽകുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിച്ചുള്ള സ്മാർട്ട് മൊബിലിറ്റി സേവന പരീക്ഷണം ആരംഭിച്ചു.ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയവും, നോളജ് ഒയാസിസ് മസ്‌കത്തും ചേർന്നാണ് ഈ പരീക്ഷണം ആരംഭിച്ചത്.

''സാൻഡ്ബോക്‌സ്'' എന്ന നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ പരീക്ഷണം ഒമാനിലെ ആദ്യത്തേതാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുകയും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗമായി പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ആറ് മാസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണം നോളജ് ഒയാസിസ് മസ്‌കത്തിൽ നടക്കും. ഇതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രയോജനങ്ങൾ നേരിട്ട് അനുഭവിക്കാനും നഗര ഗതാഗതത്തിൽ ഇതിന്റെ സ്വാധീനം വിലയിരുത്താനുമുള്ള അവസരം പൊതുജനങ്ങൾക്ക് ലഭിക്കും.

TAGS :

Next Story