ഒമാനിൽ ബൂസ്റ്റർ ഡോസിന്‍റെ ഇടവേള മൂന്ന് മാസമായി കുറച്ചു
രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
ഒമാനിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്ന് മാസമായി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സുപ്രീം കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ആദ്യ രണ്ട് ഡോസുകളും ഏത് കമ്പനിയുടെ വാക്‌സീനെടുത്തവരാണെങ്കിലും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക് ആണ് നൽകുന്നത്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും നേരത്തെ രാജ്യത്ത് മൂന്നാം ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് മഹാമാരിക്കെതിരിെര ബൂസ്റ്റർ ഡോസ് ആരംഭിച്ചിട്ട് ഇതുരെ 32,000ത്തിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ ഒരുശതമാനം മാത്രണിത്. ടാർഗറ്റ് ഗ്രൂപ്പിെൻറ 93 ശതമാനത്തോളം ആളുകൾ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. 86 ശതമാനം ആളുകൾ രണ്ട് ഡോസ് വാകസിനും സ്വീകരിച്ചു. ഒമാനിൽ ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.
Adjust Story Font
16