Quantcast

ബലിപ്പെരുന്നാൾ ആഘോഷിച്ച് ഒമാനിലെ വിശ്വാസി സമൂഹം

മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ ഹകീം നദ്വി നേതൃത്വം നൽകി

MediaOne Logo

Web Desk

  • Updated:

    2023-06-28 17:20:52.0

Published:

28 Jun 2023 5:15 PM GMT

Oman celebrated Eid al Adha
X

ആത്മസമർപണത്തിൻറെയും ത്യാഗസ്മരണയുടെയും പാഠങ്ങൾ പകർന്ന് ഒമാനിലെ വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിച്ചു. ഒമാനിൽ കനത്ത ചൂടിൻറെ പശ്ചാതലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ അതിരാവിലെ തന്നെ ആയിരുന്നു പെരുന്നാൾ നമസ്‌കാരങ്ങളും ഈദുഗാഹുകളും നടന്നത്. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിൻറെയും ആത്മ സമർപ്പണത്തിൻറെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ ഹകീം നദ്വി നേതൃത്വം നൽകി.

ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കിയും ബലി കർമം നിർവഹിച്ചും ബലി പെരുന്നാൾ ഒമാനിലെ വിശ്വാസി സമൂഹം ആഘോഷപൂർവം കൊണ്ടാടി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ തൈമൂർ മസ്ജിദിലാണ് പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തത്. സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ പ്രാർഥനയിൽ പങ്കാളികളായി.

TAGS :

Next Story