ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിദേശ നിക്ഷേപ കമ്മിറ്റി രൂപവത്കരിച്ചു
2026 വരെ കലാവധിയുള്ള വിദേശ നിക്ഷേപക കമ്മിറ്റിയിൽ മലയാളി ബിസിനസുകാരും അംഗങ്ങളാണ്
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി രൂപവത്കരിച്ചു. സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാർഗങ്ങൾക്ക് രൂപം നൽകുകയുമടക്കം ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കമ്മിറ്റി രൂപവത്കരിച്ചത്.
2026 വരെ കലാവധിയുള്ള വിദേശ നിക്ഷേപക കമ്മിറ്റിയിൽ മലയാളി ബിസിനസുകാരും അംഗങ്ങളാണ്. ഡേവിസ് കല്ലുക്കാരൻ, അഹമ്മദ് റഈസ്, ഡോ. തോമസ് അലക്സാണ്ടർ എന്നിവരാണ് കമ്മിറ്റിയിൽ ഇടം പിടിച്ച മലയാളികൾ.
ചേംബർ ബോർഡ് അംഗമായ അബ്ദുലത്തീഫ് മുഹിയുദ്ദീൻ ഖവാൻഞ്ചിയാണ് കമ്മിറ്റിയുടെ ചെയർമാൻ. സമിതിയുടെ ആദ്യയോഗം കഴിഞ്ഞ ദിവസം ചേംബർ ഓഫ് കൊമേഴ്സിൽ ചേർന്നു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം അബ്ദുല്‍ ലത്തീഫ് ഉപ്പള യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.
നിയമോപദേഷ്ടാവ് അലി അൽ ഖസ്ബി യോഗത്തിൽ സംബന്ധിച്ചു. കമ്മിറ്റിയുടെ ഘടനയും പ്രവർത്തനരീതിയും നിയമാവലിയും ഷുറൂഖ് ഹമെദ് അൽ ഫാർസി അവതരിപ്പിച്ചു. കമ്മിറ്റിയുടെ വൈസ് ചെയർമാനായി ഡേവിസ് കല്ലൂക്കാരനെ ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു.ബിസിനസ് രംഗത്തെ ഉഭയകക്ഷി സഹകരണത്തിന് ഒമാൻ ചേംബറും ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബറും അടുത്തിടെ ധാരണയിലെത്തിയിരുന്നു.
Adjust Story Font
16