ഒമാനിലെ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു
കർശനമായ കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ചാണ് ആരാധനക്ക് ഭക്തരെ പ്രവേശിപ്പിക്കുക
കോവിഡിനെ തുടർന്ന് അടച്ചിട്ട ഒമാനിലെ ക്ഷേത്രങ്ങളും, ക്രൈസ്തവ ദേവാലയങ്ങളും വിശ്വാസികൾക്കായി തുറക്കുന്നു. ക്ഷേത്രങ്ങളിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഞായറാഴ്ച മുതൽ ക്രിസ്ത്യൻ പള്ളികളും തുറക്കും.
ദാർസൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മസ്കത്തിലെ ശിവ ക്ഷേത്രത്തിലും നാളെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ആരാധനക്ക് എത്തുന്നവർ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ രോഗാണുമുക്തമാക്കുകയും വേണം. ഞാറാഴ്ച മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ആരാധനകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ വഴി പരിമിതപ്പെടുത്തും. കർശനമായ കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ചാണ് ആരാധനക്ക് ഭക്തരെ പ്രവേശിപ്പിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും അടച്ചത്.
Next Story
Adjust Story Font
16