Quantcast

അറബ് ലീ​ഗിന് ഉറച്ച പിന്തുണ തുടർന്ന് ഒമാൻ

അറബ് രാജ്യങ്ങളെ ഏകീകരിക്കുന്നതിൽ അറബ് ലീഗിന്റെ പ്രാധാന്യം വലുതാണെന്ന് അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    23 March 2025 7:16 AM

Published:

23 March 2025 7:11 AM

അറബ് ലീ​ഗിന് ഉറച്ച പിന്തുണ തുടർന്ന് ഒമാൻ
X

മസ്കത്ത്: അറബ് ലീ​ഗിന്റെ 80-ാം വാർഷികത്തിൽ പങ്ക് ചേർന്ന് ഒമാൻ. 1971-ൽ ലീഗിന്റെ ഭാ​ഗമായതു മുതൽ, സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തൽ, അറബ് ഐക്യദാർഢ്യത്തിന്റെയും പ്രാദേശിക സ്ഥിരതയുടെയും തത്വങ്ങൾ ഏകീകരിക്കൽ, അറബ് ജനതയുടെ പുരോഗതി, വളർച്ച, സമൃദ്ധി എന്നിവയ്ക്കുള്ള അഭിലാഷങ്ങൾ നേടിയെടുക്കൽ എന്നീ കാര്യങ്ങളിലെല്ലാം ഉറച്ച പിന്തുണയാണ് സുൽത്താനേറ്റ് തുടരുന്നത്. അറബ് രാജ്യങ്ങളെ ഏകീകരിക്കുന്നതിൽ അറബ് ലീഗിന്റെ പ്രാധാന്യം വലുതാണെന്ന് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ ഒമാൻ സുൽത്താനേറ്റിന്റെ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി പറഞ്ഞു. കൂടാതെ പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി അറബ് ലീ​ഗിനെ പിന്തുണയ്ക്കാനും അതിന്റെ പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഒമാൻ സുൽത്താനേറ്റ് സജ്ജമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. അറബ് ലീഗിലെ പല വിഷയങ്ങളിലും ഒമാൻ സുൽത്താനേറ്റ് നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും സമാധാനപരമായ പരിഹാരങ്ങൾക്ക് വഴി തുറന്നിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

TAGS :

Next Story