ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ വഴി ഫലസ്തീന് സംഭാവനകൾ നൽകാം
ഓട്ടോമേറ്റഡ് പേയ്‌മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്‌കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന നൽകാമെന്ന് ഒ.സി.ഒ അറിയിച്ചു.
ഫലസ്തീനിലെ ജനങ്ങൾക്ക് കാരുണ്യത്തിന്‍റെ കരങ്ങൾ നീട്ടാൻ വഴിയൊരുക്കി ഒമാൻ. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ വഴി ഒമാൻ സ്വദേശികൾക്കും പ്രവാസികൾക്കും സംഭാവനകൾ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിനായിവിവിധ മാർഗ്ഗങ്ങളാണ് ഒ.സി.ഒ ഒരുക്കിയിരിക്കുന്നത്. ഓട്ടോമേറ്റഡ് പേയ്‌മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്‌കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന നൽകാമെന്ന് ഒ.സി.ഒ അറിയിച്ചു. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം.
ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേലേക്ക് “donate” എന്ന ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാവുന്നതാണ്. www.jood.om, www.oco.org.om എന്ന വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഫലസ്തീനോട് ഒമാന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16