Quantcast

ടൂറിസം അസോസിയേഷൻ രൂപീകരിച്ച് ഒമാൻ; സഞ്ചാരികളെ ആകർഷിക്കുക ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    30 Dec 2024 5:10 PM GMT

ടൂറിസം അസോസിയേഷൻ രൂപീകരിച്ച് ഒമാൻ; സഞ്ചാരികളെ ആകർഷിക്കുക  ലക്ഷ്യം
X

മസ്‌കത്ത്: ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഒമാൻ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറുന്നുണ്ട്. സുൽത്താനേറ്റ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന മേഖലയും ടൂറിസമാണ്. ടൂറിസം അസോസിയേഷൻ രൂപീകരിച്ച് ഈ മേഖലയെ അടിമുടി നവീകരിക്കാനൊരുങ്ങുകയാണ് സുൽത്താനേറ്റ്. ഒമാന്റെ പൈതൃകവും ഭൂമി ശാസ്ത്രവും സംസ്‌കാരവും ലോക വിനോദ സഞ്ചാരികളെ കൂടുതലായി സുൽത്താനേറ്റിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ സാധ്യതയ്ക്ക് കൂടുതൽ ഊർജം നൽകുക എന്നതാണ് ടൂറിസം അസോസിയേഷൻ എന്ന പുതിയ ഏജൻസിയിലൂടെ ഒമാൻ ലക്ഷ്യം വയ്ക്കുന്നത്.

ഒമാന്റെ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താനും രാജ്യത്തെ ആഗോള ടൂറിസം മേഖലയിലെ പ്രധാന കണ്ണിയായി ഉയർത്തിക്കാട്ടാനുമാണ് ഏജൻസി ശ്രമിക്കുക. രാജ്യത്തിനകത്തും പുറത്തും ഒമാൻ ടൂറിസത്തെ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഇതിലൂടെ ആവിഷ്‌ക്കരിക്കും. ഒമാന്റെ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം കാണുകയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കും. ടൂറിസം മേഖലയായി വികസിപ്പിക്കേണ്ടതും ഇതുവരെ അതിന് കഴിയാത്ത പ്രദേശങ്ങളെയും ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കും. ടൂറിസം മേഖലയിലെ പ്രാദേശികവകത്കരണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

അതേസമയം, ഒമാനിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വളർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം സുൽത്താനേറ്റ് 4 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്. ഇത് ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഒമാന്റെ വർദ്ധിച്ചുവരുന്ന ആകർഷണത്തിന് അടിവരയിടുന്നു. 2040 ഓടെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 11 ദശലക്ഷമായി ഉയർത്താനും അതുവഴി ടൂറിസത്തെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ പ്രധാന സ്തംഭമാക്കി മാറ്റാനുമുള്ള പദ്ധതികളും പണിപ്പുരയിലുണ്ട്

TAGS :

Next Story