Quantcast

ഒമാൻ ഹെൽത്ത് എക്‌സിബിഷൻ; 'ഹീൽമി കേരള'യുടെ പവലിയൻ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    27 Sep 2022 5:40 AM GMT

ഒമാൻ ഹെൽത്ത് എക്‌സിബിഷൻ;   ഹീൽമി കേരളയുടെ പവലിയൻ ഉദ്ഘാടനം ചെയ്തു
X

ആരോഗ്യമേഖലക്ക് പുതിയ ഉണർവ് പകരുന്ന ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 150ഓളം പ്രദർശകരാണ് പങ്കെടുക്കുന്നത്.

എക്‌സിബിഷനോടനുബനധിച്ച് ഗൾഫ് മാധ്യമം നടത്തുന്ന 'ഹീൽമി കേരള'യ്ക്കും ഇതോടെ തുടക്കമായി. ഇന്ത്യൻ പവലിയനിലെ 'ഹീൽമി കേരള' സയ്യിദ് ഫഹർ ബിൻ ഫാത്തിക് അൽ സഈദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്നുള്ള പ്രമുഖരായ 40ൽ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയിൽ ഹീൽമി കേരളയുടെ ഭാഗമായി പങ്കെടുക്കുന്നത്.

'ഹീൽമികേരള' കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം മേഖലക്ക് ഗുണം ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുകയാണ് ഹീൽമി കേരളയുടെ ലക്ഷ്യം.

ഇതിനോടനുബന്ധിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച ആരോഗ്യ സപ്ലിമെന്റ് ഇന്ത്യൻ അംബാസഡർ ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനജേർ ഷൈജു സലാഹുദ്ധീന് നൽകി പ്രകാശനം ചെയ്തു. ആരോഗ്യ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യ സുരക്ഷാ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് മേളയിൽ പങ്കെടുക്കുന്നത്.

മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്തരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ-മെഡിക്കൽ സെന്ററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ട്.

TAGS :

Next Story