കോവിഡ് വാക്സിനുകൾ നൽകിയതിന് ശേഷം ഹൃദയാഘാതത്തിന്‍റെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ
വാക്സിൻ സ്വീകരിക്കുന്ന സമയത്തുള്ള നേരിയ വീക്കവും വേദനയും മറ്റുമാണ് കണ്ട് വരുന്നത്
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനുകൾ നൽകിയതിന് ശേഷം ഹൃദയാഘാതത്തിന്‍റെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ അറിയിച്ചു. സമീപകാലത്ത് ഒമാനിൽ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞവരുടെ എണ്ണം കൂടിയതിനെ കുറിച്ച് ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അസോസിയേഷൻ ഇക്കാര്യം പറഞ്ഞത്. കോവിഡിനുൾപ്പെടെയുള്ള എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സീനിയർ കൺസൾട്ടന്‍റ് ഇന്‍റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ആദിൽ ബറകത്ത് അൽ റിയാമി പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്ന സമയത്തുള്ള നേരിയ വീക്കവും വേദനയും മറ്റുമാണ് കണ്ട് വരുന്നത്. കോവിഡ് വാക്സിനെടുത്തവരിൽ ഹൃദയാഘാതം വർധിക്കുമെന്നതിന് സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നു ഇതുവരെ നടന്നിട്ടില്ല. എന്നാൽ, ഒമാനടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്സിന് ശേഷം കണ്ടുവരുന്നത് മയോകാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ആണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മയോകാർഡിറ്റിസ് സാധാരണയായി പരിമിതമാണ്, ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. വാക്സിൻ സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളിൽ 54 മയോകാർഡിറ്റിസ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഒരു പഠനത്തിൽ പറയുന്നു.
Oman Heart Association says there has been no increase in the number of heart attacks since Kovid vaccines were given
Adjust Story Font
16