Quantcast

ഒമാനിൽ പണപ്പെരുപ്പം മൂന്നര ശതമാനം വർധിച്ചു

ഈ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം പണപ്പെരുപ്പം 0.75 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-23 17:17:33.0

Published:

23 Nov 2021 5:15 PM GMT

ഒമാനിൽ പണപ്പെരുപ്പം മൂന്നര ശതമാനം വർധിച്ചു
X

കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഈ വർഷം ഒമാനിലെ പണപ്പെരുപ്പം 3.35 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം പണപ്പെരുപ്പം 0.75 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഒമാനിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില ഉൽപന്നങ്ങളുടെ വില ഉയർന്നിട്ടുണ്ട്. ഗതാഗത വിഭാഗത്തിൽ 9.58 ശതമാനവും വിദ്യാഭ്യാസ രംഗത്ത് 5.10 ശതമാനവും ലഹരിയില്ലാത്ത ശീതളപാനീയങ്ങളിൽ 3.42 ശതമാനവും പലചരക്ക് അനുബന്ധ സേവനങ്ങളിൽ 3.24 ശതമാവും പുകയില 2.98 ശതമാനവും വില വർധിച്ചു.

വിനോദ, സംസ്കാരിക ഇനങ്ങളിൽ 2.64 ശതമാനവും ഫർണിച്ചർ മറ്റ് വീട്ടുപകരണങ്ങൾ എന്നിവയിൽ 1.37 ശതമാനവും താമസം , വെള്ളം, വൈദ്യുതി ഗ്യാസ്, മറ്റ് എണ്ണ വിഭാഗങ്ങൾ എന്നിവയിൽ 1.01 ശതമാനവും റസ്റ്റോറൻറ് ഹോട്ടൽ ഇനങ്ങളിൽ 0.70 ശതമാനവും വസ്ത്രം, ചെരുപ്പ് ഇനങ്ങളിൽ 0.37 ശതമാനവും ആരോഗ്യ മേഖലയിൽ 0.06 ശതമാനവും വില വർധനവുണ്ടായി.

എന്നാൽ വാർത്താവിനിമയ മേഖലകളിൽ 0.07 ശതമാനം നിരക്ക് കുറവാണ് ഇൗ കാലയളവിൽ ഉണ്ടായത്. ഉപഭോക്തൃ വില സൂചിക കഴിഞ്ഞ വർഷം ഒക്ടോബറിനെക്കാൾ 0.75 ശതമാനം വർധിച്ചു. ബാത്തിന ഗവർണറേറ്റിൽ കഴിഞ്ഞ വർഷത്തെക്കാൾ 4.03 ശതമാനം പണപെരുപ്പമുണ്ടായി. ദാഖിറ ഗവർണറേറ്റ് 3.33 ശതമാനം, ബുറൈമി 3.14 ശതമാനം മസ്കത്ത് ഗവർണറേറ്റ് 2.77 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പണപ്പെരുപ്പ നിരക്ക്.

TAGS :

Next Story