Quantcast

ടൂറിസം മേഖലയിൽ കുതിച്ച് ഒമാൻ; 2024 ന്റെ ഒന്നാം പാദത്തിൽ 12% വളർച്ച

കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ചാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    29 May 2024 7:10 AM GMT

ടൂറിസം മേഖലയിൽ കുതിച്ച് ഒമാൻ; 2024 ന്റെ ഒന്നാം പാദത്തിൽ 12% വളർച്ച
X

മസ്‌കത്ത്: ഒമാന്റെ ടൂറിസം മേഖല 2024 ന്റെ ഒന്നാം പാദത്തിൽ 12% വളർച്ച കാഴ്ചവെച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ചാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്.

ഒമാൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. ഹോസ്പിറ്റാലിറ്റി മേഖലയിലും വളർച്ച പ്രകടമാണ്. ഒന്നാം പാദത്തിൽ 3-5 സ്റ്റാർ ഹോട്ടലുകളിൽ താമസിച്ച അതിഥികളുടെ എണ്ണം 598,000 ആയി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.1 ശതമാനം വർദ്ധനവാണ്.

2023 ൽ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 3-5 സ്റ്റാർ ഹോട്ടലുകളിലെ ഒക്യുപ്പൻസി നിരക്ക് 22 ശതമാനം വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. ശരാശരി ഒക്യുപ്പൻസി നിരക്ക് 55.6 ശതമാനമാണ്. 3-5 സ്റ്റാർ സ്ഥാപനങ്ങളുടെ ആദ്യ പാദത്തിലെ മൊത്തം വരുമാനം 71,907,000 റിയാലായിരുന്നു, ഇത് 2023 നെ അപേക്ഷിച്ച് 8.3 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്.

TAGS :

Next Story