Quantcast

കുറഞ്ഞ വരുമാനക്കാര്‍ക്കും രോഗികള്‍ക്കും കൈത്താങ്ങുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    17 Jun 2022 4:38 AM GMT

കുറഞ്ഞ വരുമാനക്കാര്‍ക്കും രോഗികള്‍ക്കും കൈത്താങ്ങുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
X

കുറഞ്ഞ വരുമാനക്കാരും സാമൂഹിക സുരക്ഷ ആവശ്യമായ രോഗികള്‍ക്കും കൈത്തങ്ങുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 50,000 റിയാല്‍ വിലയുള്ള വെന്റിലേറ്ററുകള്‍ വിതരണം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം ഒമാന്‍ ഇന്ത്യ ഫെര്‍ട്ടിലൈസര്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു.

ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഭരണ-സാമ്പത്തിക ആസൂത്രണ കാര്യ അണ്ടര്‍സെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അല്‍ അജ്മിയും ഒമിഫ്കോയുടെ കോര്‍പ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജരുമായ ഖാലിദ് അല്‍ ഫന്ന അല്‍ അറൈമിയാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

കുറഞ്ഞ വരുമാനക്കാര്‍ക്കും സാമൂഹിക സുരക്ഷയുള്ള രോഗികള്‍ക്കും ഹോം കെയര്‍ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനുള്ള ധനസഹായം നല്‍കിയ ഒമിഫ്‌കോയുടെ പ്രവര്‍ത്തനത്തെ ഡോ. ഫാത്തിമ പ്രശംസിച്ചു.

TAGS :

Next Story