ഐ.ടി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി ഒമാൻ ട്രാൻസ്‌പോർട്ട്, ഐ.ടി മന്ത്രാലയം
2024 ൻ്റെ മൂന്നാം പാദത്തിലെ കണക്കാണിത്
മസ്കത്ത്: ഒമാൻ ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി. 2024 ലെ മൂന്നാംപാദത്തിലെ കണക്കാണിത്.
ഇതിൽ 33 ശതമാനവും ലീഡർഷിപ്പ്, സ്‌പെഷ്യലൈസ്ഡ് ടെക്‌നീഷ്യൻ തസ്‌കയിലുള്ളതാണ്. ഈ തസതികകളിൽ 80 ശതമാനവും ഒമാനികളെയാണ് നിയമിച്ചത്. ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ടി മേകഖലയിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
2023ൽ 49.71 ശതമാനം ഒമാനികളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത് എന്നാൽ ഇപ്പോഴത് 62.02 ശതമാനമാണ്. ഐ.ടി സെക്ടറിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മന്ത്രാലത്തിന്റെ നാഷ്ണൽ ഡിജിറ്റൽ അപ്പ്‌സ്‌കില്ലിംഗ് ഇനീഷ്യേറ്റീവായ മക്കീൻ പ്രോഗ്രാം സഹായകമായി.
Next Story
Adjust Story Font
16