ഒമാൻ ദേശീയ ദിനാഘോഷം; പൊതുഅവധി പ്രഖ്യാപിച്ചു
നവംബര്‍ 22, 23 തീയതികളിലാണ് അവധി
ഒമാൻന്‍റെ 53ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.
ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുൽത്താന്‍റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും ആഘാഷങ്ങൾ ഒതുങ്ങും. നവംബർ 18ആണ് രാജ്യത്ത് ദേശീയദിനം കൊണ്ടാടുന്നത്.
Next Story
Adjust Story Font
16