Quantcast

റഷ്യ-യുക്രൈന്‍ പ്രശ്നങ്ങൾ വഷളാകാതിരിക്കാന്‍ സംയമനം പാലിക്കണം: ഒമാന്‍ വിദേശകാര്യമന്ത്രി

അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്നും ഒമാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    11 May 2022 5:14 PM GMT

റഷ്യ-യുക്രൈന്‍ പ്രശ്നങ്ങൾ വഷളാകാതിരിക്കാന്‍ സംയമനം പാലിക്കണം: ഒമാന്‍ വിദേശകാര്യമന്ത്രി
X

റഷ്യ-യുക്രൈന്‍ പ്രശ്നങ്ങൾ വഷളാകാതിരിക്കാന്‍ സംയമനം പാലിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും എല്ലാ കക്ഷികളും തയ്യാറാകണമെന്നും ഒമാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

ഇറാനിലെ ആണവ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ വിജയിപ്പിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളെയും ഒമാന്‍ പിന്തുണക്കും. ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലും ഒമാന്‍, റഷ്യ പൗരന്‍മാര്‍ക്ക് യാത്രക്ക് വിസ ഒഴിവാക്കുന്നതിനുള്ള കരാറിലും ഉടന്‍ ഒപ്പുവെക്കുമെന്നും ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. ഒമാൻ നടത്തുന്ന സമാധാന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്.

ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസകള്‍ ഒഴിവാക്കുന്നതിനും റഷ്യന്‍ മ്യൂസിയവും ഒമാന്‍ നാഷനല്‍ മ്യൂസിയവും തമ്മിലുള്ള സഹകരണ കരാറുകളും ഉള്‍പ്പെടെ ഉഭയകക്ഷി കരാറുകള്‍ വിപുലീകരിക്കാനും ധാരണിയിലെത്തി.വ്യാപാര വിനിമയം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം വ്യാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഒമൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായും സെർജി ലാവ്‌റോ കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ - യുക്രെയ്ൻ സംഘർഷത്തിന് സംഭാഷണത്തിലൂടെ നയതന്ത്ര, രാഷ്ട്രീയ പരിഹാരം കാണണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു.

TAGS :

Next Story