മരപ്പണി സ്ഥാപനം വാതിൽ നിർമാണ കരാർ പാലിച്ചില്ല; ഉപഭോക്താവിന് 7870 റിയാൽ തിരികെനൽകണമെന്ന് ഒമാൻ
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പരാതി തീർപ്പാക്കിയത്
മസ്‌കത്ത്: വാതിൽ നിർമാണ കരാർ പാലിക്കാതിരുന്ന മരപ്പണി സ്ഥാപനം ഉപഭോക്താവിന് 7870 റിയാൽ നൽകണമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ഒരു ഉപഭോക്താവിന്റെ പരാതിയാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തീർപ്പാക്കിയത്. ഉപഭോക്താവും സ്ഥാപനവും തമ്മിൽ സൗഹാർദ്ദപരമായ ഒത്തുതീർപ്പിന് സൗകര്യമൊരുക്കുകയായിരുന്നു.
കസ്റ്റം മെയ്ഡ് വാതിലുകൾക്കായി ഉപഭോക്താവ് 7870 ഒമാൻ റിയാൽ നൽകിയിരുന്നു, എന്നാൽ ഡെലിവറി തീയതി എത്തിയപ്പോൾ സ്ഥാപനം പൂട്ടി. ഇതോടെ ഉപഭോക്താവ് പ്രതിസന്ധിയിലായി. തുടർന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെട്ടത്.
Next Story
Adjust Story Font
16