ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒമാന് 68ാം സ്ഥാനം
ആഗോളതലത്തിൽ 15ാം റാങ്കുള്ള യു.എ.ഇയാണ് ജി.സി.സി രാജ്യങ്ങളിൽ മുന്നിലുള്ളത്
ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒമാന് 68ാം സ്ഥാനം. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിലാണ് ഒമാൻ സൗദി അറേബ്യയോടൊപ്പം ഈ സ്ഥാനം പങ്കിട്ടത്. ആഗോളതലത്തിൽ 15ാം റാങ്കുള്ള യു.എ.ഇയാണ് ജി.സി.സി രാജ്യങ്ങളിൽ മുന്നിലുള്ളത്. ഒമാൻ പാസ്‌പോർട്ടുള്ളയാൾക്ക് മുൻകൂർ വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും എത്ര രാജ്യങ്ങൾ സന്ദർശിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആ പാസ്‌പോർട്ടിന്റെ സ്‌കോർ നിശ്ചയിക്കുന്നത്. ഒമാൻ പാസ്‌പോർട്ട് ഉള്ളയാൾക്ക് വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും 81 രാജ്യങ്ങൾ സഞ്ചരിക്കാം.
ഇൻറർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഔദ്യോഗിക രേഖകൾ ഉപയോഗിച്ചാണ് ഹെൻലി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് ഏഷ്യൻ രാജ്യമായ ജപ്പാനാണ്. സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 സ്‌കോറുമായി രണ്ടാം സ്ഥാനത്തെത്തി. ആദ്യത്തെ മികച്ച പത്ത് സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ജർമനിയും സ്‌പെയിനുമാണ് മൂന്നാം സ്ഥാനത്ത്.
Oman ranks 68th in the list of world's most powerful passports
Adjust Story Font
16