Quantcast

'ഹയ്യാക്രിക്കറ്റ്' ലോകകപ്പ് ഗാനം പുറത്തിറക്കി ഒമാൻ

ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    15 Oct 2021 7:12 PM

Published:

15 Oct 2021 3:52 PM

ഹയ്യാക്രിക്കറ്റ് ലോകകപ്പ് ഗാനം പുറത്തിറക്കി ഒമാൻ
X

ട്വൻറി 20 ലോകകപ്പിന് സഹ ആതിഥ്യമരുളുന്ന ഒമാൻ 'ഹയ്യാക്രിക്കറ്റ്' എന്ന പേരിൽ ഗാനം പുറത്തിറക്കി. ഒമാൻ എന്ന രാഷ്ട്രത്തിന്റെ സൗന്ദര്യവും ഊഷ്മളതയും ആകർഷണീയമായി സമന്വയിപ്പിച്ച ഗാനത്തിൽ ക്രിക്കറ്റിന് രാജ്യം നൽകുന്ന പ്രാധാന്യം എടുത്ത് കാണിക്കുന്നുണ്ട്.

ഒന്നര മിനിറ്റുള്ള ഗാനം അതിർത്തികളും തലമുറകളും ഭാഷകളും കടന്ന് സമാനതകളില്ലാത്ത വികാരങ്ങളുടെ ഉന്മാദമാണ് ഉയർത്തുന്നത്. ഒമാനിൽ പൂർണ്ണമായും ചിത്രീകരിച്ച ഗാനത്തിൽ ഹൃദയസ്പർശിയായ രംഗങ്ങളാണുള്ളത്. ബഹുഭാഷാ ആഗോള സംഘമായ ഗോസൂപ്പ് ഗ്രൂപ്പ് {GOZOOP} ആണ് ഗാനം തയാറാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്.

TAGS :

Next Story