18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ പള്ളികളിൽ ജുമു അ പുനരാരംഭിച്ചു
രാജ്യത്തെ 360 പള്ളികൾക്കാണ് ജുമു അ നമസ്കാരത്തിന് അനുമതി നൽകിയത്
നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒമാനിലെ പള്ളികളിൽ ഇന്ന് ജുമു അ പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയോടെ രാജ്യത്തെ 360 പള്ളികൾക്കാണ് ജുമു അ നമസ്കാരത്തിന് അനുമതി നൽകിയത്. കോവിഡ് നിയന്ത്രണങ്ങളിൽ പലപ്പോഴായി ഇളവുകൾ നൽകുകയും നമസ്കാരത്തിന് അനുമതി നൽകുകയും ചെയ്തെങ്കിലും ജുമു അക്ക് അനുമതി നൽകിയിരുന്നില്ല.
ഇതിനിടയിൽ വന്ന നാല് പെരുന്നാൾ നമസ്കാരവും ആളുകൾ വീട്ടിലാണ് നിർവഹിച്ചത്. അതിനാൽ തന്നെ ഇന്ന് വലിയ സന്തോഷത്തോടെയാണ് വിശ്വാസികൾ ജുമു അക്കായി എത്തിയത്. പള്ളികളിൽ ആകെ ശേഷിയുടെ 50 ശതമാനം ആളുകൾക്കാണ് അനുമതി നൽകിയത്. വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാണ് ആളുകളെ പ്രവേശിപ്പിച്ചത്. സമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, മുസല്ല കൊണ്ട് വരിക തുടങ്ങിയ നിർദേശങ്ങളും നൽകിയിരുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെയാണ് കൂടതൽ ഇളവുകൾ അനുവദിച്ചത്.
Adjust Story Font
16