ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ രണ്ട് ദിവസത്തെ ഇറാൻ സന്ദശനത്തിന് തുടക്കമായി
ഇറാനിൽ എത്തിയ ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ രണ്ട് ദിവസത്തെ ഇറാൻ സന്ദശനത്തിന് തുടക്കമായി. ഇറാനിൽ എത്തിയ ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ എത്തിയ ആണ് ഒമാൻ സുൽത്താനെയും പ്രതിനിധി സംഘത്തെയും സീകരിച്ചത്.
ടെഹ്‌റാനിലെ സാദാബാദ് പാലസിൽ എത്തിയ ഒമാൻ സുൽത്താനെ ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി വരവേറ്റു. സുൽത്താനും പ്രതിനിധി സംഘത്തിനും പ്രസിഡന്റ് ആശംസകളും നേർന്നു. സന്ദർശനത്തിന്‍റെ ഭാഗമായി ഒമാൻ സുൽത്താൻ ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.പരസ്‌പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. സുൽത്താന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെക്കും.പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ വ്യത്യസ്‌ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ സഹകരണത്തിനും കൂടിയാലോചനകൾക്കുമാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി പറഞ്ഞു.ഒമാനിലെ ഉന്നത മന്ത്രിമാർ അടങ്ങുന്ന പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
Adjust Story Font
16