കോവിഡ് മാനദണ്ഡങ്ങൾ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് ഒമാൻ
കോവിഡ് കേസുകൾ ഉയർന്നപ്പോൾ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും ആളുകൾ സംഘടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്
ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ നൽകിയ മുൻകരുതൽ നടപടികൾ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. രാജ്യത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനെ അനുവാദമൊള്ളു.
വിവിധ വകുപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്. കോവിഡ് കേസുകൾ ഉയർന്നപ്പോൾ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും ആളുകൾ സംഘടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പുതിയ വകഭേദമായ ഒമിക്രോൺ 17 പേർക്കാണ് ഒമാനിൽ സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്നാണ് ഒമാൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഒമാനിലെ എല്ലാ ഹോട്ടൽ, ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.
Adjust Story Font
16